“പ്രതിപക്ഷ ഉപനേതൃസ്ഥാനം CPIയ്ക്ക് നൽകില്ല; CPM നേതാവിന് തന്നെ”; വ്യക്തത വരുത്തി പിണറായി

insight kerala

തൃശൂർ : പ്രതിപക്ഷ ഉപ നേതൃസ്ഥാനത്തിൽ സിപിഎം സിപിഐയും തമ്മിൽ തർക്കം നീളുമ്പോൾ വ്യക്തത വരുത്തി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്ത് വന്നു. ഉപനേതൃ സ്ഥാനം സിപിഐക്ക് നൽകില്ല എന്ന് പിണറായി വിജയൻ പരസ്യപ്പെടുത്തി. ഇക്കാര്യത്തിൽ കത്ത് നൽകുന്നത് താനാണ്. കത്ത് നൽകുമ്പോൾ അതിൽ സിപിഎം നേതാവിന്റെ പേരാകും ഉണ്ടാവുകയെന്നും പിണറായി വിജയൻ വ്യക്തമാക്കി.

ഉപനേതൃസ്ഥാനം വേണമെന്ന ആവശ്യം സിപിഐ ശക്തമായി ഉന്നയിക്കുമ്പോഴാണ് വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല എന്ന് പിണറായി വിജയൻ നിലപാട് ആവർത്തിച്ചത്. മാത്രവുമല്ല ഇക്കാര്യത്തിൽ സിപിഎം നേതാവിന് തന്നെയാകും ആ പദവി നൽകുക എന്നും പിണറായി വിജയൻ അടിവരയിട്ട് പറയുകയാണ്. ഇനി സിപിഐ നേതൃത്വം എന്ത് നിലപാടാകും ഇക്കാര്യത്തിൽ സ്വീകരിക്കുക എന്നാണ് അറിയേണ്ടത്.

Share This Article