തൃശൂർ : CMRL എക്സാലോജിക്ക് കേസിൽ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.
‘തനിക്കെതിരെ പണ്ട് ഒരു CBI അന്വേഷണമുണ്ടായി. ഒരു തെരഞ്ഞെടുപ്പ് കാലത്ത് ഒരാൾ തനിക്ക് രണ്ടോ മൂന്നോ കോടി തന്നു എന്നതായിരുന്നു പരാതി. CBI വന്നു അന്വേഷണം നടത്തി , തൻ്റെ നിലപാട് ആണ് എന്ന് CBI കണ്ടെത്തി. അന്നത്തെ പോലെ ഇന്നും ഏത് അന്വേഷണത്തയെയും സ്വാഗതം ചെയ്യുന്നു’
‘വീണ എൻ്റെ മകളാണ് എന്നത് കൊണ്ടാണ് ഇപ്പോൾ നടക്കുന്ന അന്വേഷണം. അതിൻ്റെ പേരിലാണ് ഈ വിചിത്രമായ നടപടി. അവർ ഭയങ്കര സ്വത്തിൻ്റെ ഉടമയല്ല.’
‘അന്വേഷണവുമായി വീണ സഹകരിച്ചു. രേഖകൾ കൈമാറാനും തയ്യാറാണ്. എൻറെ കൈകൾ അന്നും ഇന്നും ശുദ്ധമാണ്. കറപുരണ്ടത് ആക്കാമെന്ന് നോക്കേണ്ട. എനിക്കോ എൻ്റെ മകൾക്കോ ഹവാലാ ഇടപാട് ഇല്ല. ഹവാല പണം കൈമാറിയതിന് തെളിവ് എന്ത് ?’ പിണറായി വിജയൻ ചോദിച്ചു.

