പഞ്ചസാര ഇറക്കുമതി ചെയ്യാൻ ഇന്ത്യ; 10 ലക്ഷം മെട്രിക് ടൺ ഇറക്കുമതി ചെയ്യും

insight kerala

പഞ്ചസാര ഇറക്കുമതി ചെയ്യാൻ ഇന്ത്യ. അസംസ്കൃത പഞ്ചസാര ഇറക്കുമതി ചെയ്യുന്നു. 10 ലക്ഷം മെട്രിക് ടൺ അസംസ്കൃത പഞ്ചസാര ഇറക്കുമതി ചെയ്യും. പഞ്ചസാരയ്ക്ക് വില ഉയർന്നതോടുകൂടിയാണ് നടപടി. വ്യാപാരികളുടെ ആവശ്യത്തെ തുടർന്നാണ് നീക്കം.

ആഗസ്റ്റ് ഏഴിന് ശേഷം 20 ശതമാനം വര്‍ധനയാണ് പഞ്ചസാര വിലയില്‍ ഉണ്ടായത്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും പഞ്ചസാര വില 52 രൂപയില്‍ നിന്നും 62 രൂപയായി ഉയര്‍ന്നു. കഴിഞ്ഞ 12 ദിവസത്തിനിടെയാണ് വില ഇത്രയും ഉയര്‍ന്നത്. 19 ശതമാനം മുതല്‍ 21 ശതമാനം വരെയായ ഉയര്‍ന്നത്. ഉല്‍പാദനം കുറഞ്ഞതും കരിമ്പ് വലിയ രീതിയില്‍ എഥനോള്‍ നിര്‍മാണത്തിന് ഉപയോഗിച്ചതുമാണ് വില ഉയരുന്നതിനുള്ള പ്രധാനകാരണം.

രാജ്യത്ത് പ്രതിമാസം ഏകദേശം 24 ലക്ഷം മെട്രിക് ടണ്‍ പഞ്ചസാരയാണ് ആവശ്യമായി വരുന്നത്. നിലവിലെ സീസണില്‍ 342 ലക്ഷം മെട്രിക് ടണ്‍ ഉല്‍പ്പാദനം പ്രതീക്ഷിച്ചിരുന്നെങ്കിലും യഥാര്‍ഥ ഉല്‍പ്പാദനം 308 ലക്ഷം മെട്രിക് ടണ്ണില്‍ ഒതുങ്ങി. ഇതില്‍ 28 ലക്ഷം മെട്രിക് ടണ്‍ എഥനോള്‍ നിര്‍മ്മാണത്തിനായി മാറ്റിവെച്ചതോടെ ആഭ്യന്തര ഉപയോഗത്തിനായി 280 ലക്ഷം മെട്രിക് ടണ്‍ മാത്രമാണ് ലഭിച്ചത്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

ഉല്‍പ്പാദനം പ്രതീക്ഷിച്ചതിലും കുറഞ്ഞതോടെ സര്‍ക്കാര്‍ മേയില്‍ പഞ്ചസാര കയറ്റുമതി നിരോധിച്ചെങ്കിലും അതിനകം 8 ലക്ഷം മെട്രിക് ടണ്‍ പഞ്ചസാര കയറ്റുമതി ചെയ്തിരുന്നു. നിലവിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി പഞ്ചസാര വ്യാപാരികള്‍ക്ക് നവംബര്‍ 30 വരെ സ്റ്റോക്ക് പരിധിയും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Share This Article