ഓണക്കാല ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് നൽകിവന്നിരുന്ന അലവൻസ് സർക്കാർ ഇരട്ടിയാക്കി. 500 രൂപയാണ് നിലവിൽ നൽകിയിരുന്നത്. ഇത്തവണ ആയിരം രൂപയാക്കിയാണ് സർക്കാർ വർധിപ്പിച്ചത്. ഓണത്തിന് ഡ്യൂട്ടി ചെയ്യുന്ന സംസ്ഥാനത്തെ മുഴുവൻ പോലീസുകാർക്കും പുതുക്കിയ അലവൻസ് ലഭ്യമാകും
