കാലിക്കറ്റ് സർവ്വകലാശാല ക്യാമ്പസ് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി എം.അഭിനന്ദിനെ കോളേജിൽ നിന്നും ഹോസ്റ്റലിൽ നിന്നും പുറത്താക്കി. വൈസ് ചാൻസിലറുടെ ഉത്തരവിന്മേൽ വകുപ്പ് മേധാവിയുടേത് ആണ് നടപടി.
രജിസ്ട്രാറുടെ പരാതിയിൽ അഭിനന്ദ് ഉൾപ്പെടെ നാല് എസ്എഫ്ഐ പ്രവർത്തകർക്ക് എതിരെ കഴിഞ്ഞ ദിവസം തേഞ്ഞിപ്പലം പോലീസ് കേസെടുത്തിരുന്നു. വി.സി ഉൾപ്പെടെ ഉള്ളവരെ തടഞ്ഞു വെച്ചു എന്ന് പറഞ്ഞായിരുന്നു കേസ്.
എസ്എഫ്ഐ നേതാവ് ഐഷി ഘോഷിനെ പങ്കെടുപ്പിച്ചുള്ള DSU മാഗസിൻ പ്രകാശനത്തിന് യൂണിവേഴ്സിറ്റി ഹാൾ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് എസ്എഫ്ഐ പ്രവർത്തകർ വി.സി യുടെ ചെമ്പറിനു മുന്നിൽ പ്രതിഷേധിച്ചിരുന്നു.
തുടർന്നാണ് കേസ് എടുത്തത്.
