തിരുവനന്തപുരം: എല്‍ഡിഎഫ് യോഗത്തില്‍ പ്രതിപക്ഷ ഉപനേതൃസ്ഥാനം വേണമെന്ന ആവശ്യം ഉന്നയിക്കാതെ സിപിഐ. ഉപനേതൃ സ്ഥാന വിഷയത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് ഇന്നലെയും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചിരുന്നു. യോഗത്തില്‍ ആവശ്യം ഉന്നയിക്കാതിരുന്ന സാഹചര്യത്തില്‍ സിപിഐയുടെ അടുത്ത നീക്കം എന്താകുമെന്നതാണ് ആകാംക്ഷ. ആവശ്യം യോഗത്തില്‍ പറയാത്തത് സിപിഐ പിന്നോട്ടുപോകുന്നതിന്റെ സൂചനയാണെന്നും സംശയങ്ങളുണര്‍ത്തുന്നുണ്ട്.
