സിംബാബ് വേയിൽ ബോട്ടപകടം; 44 പേർ മരിച്ചു

insight kerala

സിംബാബ്‌വെയിൽ ബോട്ട് അപകടത്തിൽ 44 പേർ മരിച്ചു. 77 പേരെ രക്ഷപ്പെടുത്തി. കരിബ തടാകത്തിലാണ് അപകടമുണ്ടായത്. 114 യാത്രക്കാരും അഞ്ച് ജീവനക്കാരും ഉണ്ടായിരുന്നതാണ് കണക്കുകൾ. ബോട്ട് യാത്രയ്ക്ക് എടുത്ത ടിക്കറ്റിൻ്റെ എണ്ണം നോക്കിയാണ് കണക്ക് രേഖപ്പെടുത്തിയത്. എന്നാൽ ടിക്കറ്റ് എടുക്കാത്ത ചെറിയ പ്രായത്തിലുള്ള കുട്ടികൾ നിരവധി പേർ ഉണ്ടായിരുന്നു എന്നാണ് വിവരം. അങ്ങനെയെങ്കിൽ അപകടത്തിൽപ്പെട്ടവരുടെ എണ്ണം വീണ്ടും ഉയരും. 90 പേരെ മാത്രം ഉൾക്കൊള്ളാൻ ശേഷിയുള്ള ബോട്ടിലാണ് ഇത്രയും പേർ യാത്ര ചെയ്തത്.

രക്ഷപ്പെടുത്തിയവരെ തടാകത്തിലെ ഒരു ചെറിയ ദ്വീപിൽ എത്തിച്ചതായാണ് വിവരം. കരിബ ദ്വീപിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. സിംബാബ്‌വെ സ്റ്റേറ്റ് ബ്രോഡ്കാസ്റ്ററായ സിബിസി പുറത്തുവിട്ട ദൃശ്യങ്ങളിൽ മറിഞ്ഞുകിടക്കുന്ന ബോട്ടിനരികിലേക്ക് സ്പീഡ് ബോട്ടുകൾ നീങ്ങുന്നതും ഹെലികോപ്റ്റർ നിരീക്ഷണം നടത്തുന്നതും കാണാം.

Share This Article