എംഡിഎംഎ കേസിൽ അറസ്റ്റിലായ നേതാവിനെ യൂത്ത് കോൺഗ്രസ് പുറത്താക്കി. പെരുമ്പാവൂർ വലിയകുളം യൂണിറ്റ് വൈസ് പ്രസിഡൻ്റ് കെ.എച്ച് മുഹമ്മദ് ഹുസൈനെയാണ് പുറത്താക്കിയത്. കാസർകോട് വെച്ച് ലഹരി കേസിൽ മുഹമ്മദ് ഹുസൈൻ അറസ്റ്റിലായിരുന്നു. ഇതിന് പിന്നാലെയാണ് നടപടി ഉണ്ടായത്. യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ പ്രസിഡൻ്റാണ് നടപടി എടുത്തത്.
മുഖ്യമന്ത്രിയും മറ്റ് കോൺഗ്രസ് നേതാക്കളുമൊത്ത് ഹുസൈൻ്റെ വീഡിയോ പുറത്തു വന്നിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ തൻ്റെ വാർത്താ സമ്മേളനത്തിൽ ഈ ദൃശ്യങ്ങൾ പ്രദർശിപ്പിച്ച് വിമർശിച്ചിരുന്നു.
