ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച് എൻഎസ്എസ്

insight kerala

തിരുവനന്തപുരം : എൻഎസ്എസുമായുള്ള തർക്കം നിലനിൽക്കെ മുൻമന്ത്രി കെ ബി ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച് എൻഎസ്എസ് . തിരുവനന്തപുരം മന്നം ക്ലബ്ബിൽ നടത്താനിരുന്ന പരിപാടിയാണ് പ്രസ് ക്ലബിലേക്ക് മാറ്റിയത്.

മന്നം റിസർച്ച് ഫൗണ്ടേഷൻ തയ്യാറാക്കിയ ദേവദാരുവിലെ ഇത്തിൾക്കണ്ണികൾ എന്ന പുസ്തകത്തിലെ പ്രകാശന ചടങ്ങാണ് പ്രസ് ക്ലബ്ബിലേക്ക് മാറ്റിയത്. നായർ സംരക്ഷണ സമിതിയായിരുന്നു സംഘാടകർ. ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്യാതിരുന്ന പരിപാടിയ്ക്കാണ് വേദി നിഷേധിച്ചത്.

എന്നാൽ ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നൽകാൻ ആകില്ല എന്ന് എൻഎസ്എസ് നേതൃത്വം അറിയിച്ചതാണ് സൂചന. ഗണേഷ് കുമാർ എത്തിയാൽ തടയുമെന്ന എൻഎസ്എസ് അറിയിച്ചതോടെ വേദി പ്രസ് ക്ലബിലേക്ക് മാറ്റുകയായിരുന്നു

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article