ഗണേഷ് കുമാറിന്റെ തീരുമാനം തിരുത്തി സി പി ജോണ്‍

insight kerala

തിരുവനന്തപുരം: ആര്‍ടി, സബ് ആര്‍ടി ഓഫീസുകളിലെ സന്ദര്‍ശന സമയം സംബന്ധിച്ച മുന്‍ഗതാഗത മന്ത്രിയുടെ തീരുമാനം തിരുത്തി സി പി ജോണ്‍. പൊതുജന സന്ദര്‍ശന സമയം രാവിലെ 10 മണി മുതല്‍ ഒന്ന് വരെയും, വൈകീട്ട് നാല് മുതല്‍ അഞ്ച് വരെയുമായാണ് നീട്ടിയിരിക്കുന്നത്. നേരത്തെ ഇത് രാവിലെ 10 മണി മുതല്‍ ഒരു മണി വരെയാക്കി ഗണേഷ് കുമാര്‍ ചുരുക്കിയിരുന്നു

പത്ത് മണി മുതല്‍ അഞ്ച് മണി വരെ പൊതുജനങ്ങള്‍ക്ക് ഫോൺ വഴി ഓഫീസുമായി ബന്ധപ്പെടാം. സ്റ്റാഫ് വര്‍ക്കി ഏരിയയില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടായിരിക്കില്ല

അത്യാവശ്യഘട്ടങ്ങളില്‍ മേധാവിയെ നേരില്‍ കാണാന്‍ 10 മണി മുതല്‍ അഞ്ച് മണി വരെ അനുമതിയും നല്‍കിയിട്ടുണ്ട്. മേധാവിയെ കാണമെങ്കില്‍ ഫോണ്‍ വഴി മുന്‍കൂര്‍ അറിയിപ്പ് നല്‍കേണ്ടതുണ്ട്

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article