എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് സമരം അവസാനിപ്പിച്ചു

insight kerala

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് നടയിൽ സമരം ചെയ്യുന്ന LPST റാങ്ക് ഹോൾഡേഴ്സ് സമരം അവസാനിപ്പിച്ചു. വിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. 37 ദിവസമായി സെക്രട്ടറിയേറ്റ് നടയിൽ തുടർന്നുവരുന്ന സമരമാണ് അവസാനിപ്പിച്ചത്. 13 ദിവസത്തെ നിരാഹാര സമരം വളർമതി അവസാനിപ്പിച്ചു. അതേസമയം സമരപ്പന്തലിൽ തുടരുമെന്ന് അറിയിച്ചു. സർക്കാർ വിഷയത്തിൽ അനുഭവപൂർണ്ണമായ നിലപാട് സ്വീകരിക്കുമെന്ന ഉറപ്പിന്മേലാണ് നിരാഹാരം അവസാനിപ്പിക്കുന്നതെന്ന് വളർമതി പ്രതികരിച്ചു. ചില കാര്യങ്ങളിൽ ധാരണയായി എന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. സമരസമിതി അറിയിച്ചതിൽ ഉൾക്കൊള്ളാവുന്ന കാര്യങ്ങൾ ഉൾക്കൊണ്ടുകൊണ്ട് മുന്നോട്ടുപോകുമെന്ന് മന്ത്രി പറഞ്ഞു.

Share This Article