സഹപ്രവര്‍ത്തകയ്‌ക്കു നേരെയുള്ള ലൈംഗികാതിക്രമ കേസില്‍ തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിന് തിരിച്ചടി. വിചാരണ കോടതി ഉത്തരവ് ബോംബെ ഹൈക്കോടതി റദ്ദാക്കി. തരുൺ തേജ് പാലിനെ വെറുതെ വിട്ട വിചാരണ കോടതി ഉത്തരവാണ് ഇപ്പോൾ റദ്ദ് ചെയ്തത്. വിചാരണ കോടതി ഉത്തരവിനെതിരെ ഗോവ സർക്കാർ ആണ് അപ്പീൽ നൽകിയത്. ഗോവ സര്‍ക്കാരിനുവേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും തേജ്പാലിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ അബാദ് പോണ്ടയുമാണ് ഹാജരായത്.
കേസില്‍ തേജ്പാലിനെ 2021-ല്‍ ഗോവ സെഷന്‍സ് കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ഇതിനെതിരെയാണ് ഗോവ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.
2013 നവംബര്‍ 7, 8 തീയതികളില്‍ ഗോവയില്‍ തെഹല്‍ക മാഗസിന്‍ സംഘടിപ്പിച്ച പരിപാടിക്കിടെ ഹോട്ടലിലെ ലിഫ്റ്റില്‍വച്ച് തേജ്പാല്‍ സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്.
