വീണ്ടും റെഡ് അലർട്ട്; പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പ്

insight kerala

മഴ മുന്നറിയിപ്പിൽ പിന്നെയും മാറ്റം. മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്. പത്തനംതിട്ട , കോട്ടയം , ഇടുക്കി ജില്ലകളിലാണ് അത് തീവ്ര മഴയുടെ മുന്നറിയിപ്പുള്ളത്. കൊല്ലം, ആലപ്പുഴ, എറണാകുളം, കണ്ണൂർ , കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്. മറ്റു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

മഴ മാറിനിന്ന കൊല്ലം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത് ആശങ്കയോടെയാണ് കാണുന്നത്. ഏഴു ജില്ലകളിലെ ഓറഞ്ച് അലർട്ടിൽ നിന്നാണ് മൂന്നു ജില്ലകൾ റെഡ് അലർട്ടിലേക്ക് മാറിയത്.

Share This Article