‘സംഘപരിവാറിന് യുഡിഎഫ് അണികളെ ഒറ്റുകൊടുക്കുന്ന ബ്ലഡ് മണിയാണ് പി എം ശ്രീ ഫണ്ട്’; പിണറായി

insight kerala

തിരുവനന്തപുരം : പി എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി പാർലമെൻറിൽ നൽകിയ മറുപടി ഉയർത്തിക്കാട്ടി യുഡിഎഫിനെതിരെ രൂക്ഷ വിമർശനമാണ് പ്രതിപക്ഷ നേതാവ് നടത്തിയത്. കേരളം ഇതുവരെ പിഎം ശ്രീ ഫണ്ട് വാങ്ങിയിട്ടില്ല എന്നും സംസ്ഥാനത്തിന് പദ്ധതിയിൽ നിന്ന് പിന്മാറാൻ തടസ്സമില്ല എന്നും കേന്ദ്രമന്ത്രി മറുപടി നൽകിയിരുന്നു. ഇതോടെ എൽഡിഎഫ് സർക്കാർ ഒപ്പിട്ട MOU യുവിൽ ചാരിനിന്ന് ഇത്രയുംനാൾ യുഡിഎഫ് സർക്കാർ വാദിച്ചത് മുഴുവൻ പൊളിഞ്ഞു എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

“എസ് എസ് കെ ഫണ്ട് തടഞ്ഞു വെച്ചപ്പോഴാണ് പിഎം ശ്രീയിൽ എൽഡിഎഫ് സർക്കാർ ഒപ്പിട്ടത്. പിന്നീട് അത് മരവിപ്പിച്ചു. കാവിവത്ക്കരണം വിദ്യാഭ്യാസ മേഖലയിൽ നടത്താൻ വേണ്ടിയുള്ള ബിജെപിയുടെ അജണ്ടയാണ് പി എം ശ്രീ. കേരളം പിഎം ശ്രീ ഫണ്ട് വാങ്ങിയിട്ടുമില്ല. സ്കൂളുകളുടെ പട്ടിക നൽകിയിട്ടുമില്ല.”

“അധികാരം യുഡിഎഫ് പി എം ശ്രീയിൽ മലക്കംമറിയുകയാണ് ഉണ്ടായത്. സ്വന്തം അണികളെ പിന്നിൽനിന്ന് കുത്തുന്ന നിലപാടാണ് യുഡിഎഫ് സ്വീകരിക്കുന്നത്. സംഘപരിവാറിന് ഒറ്റിക്കൊടുക്കുന്ന ബ്ലഡ് മണി എന്ന് പറഞ്ഞാലും തെറ്റില്ല. മുസ്ലിം ലീഗും കോൺഗ്രസും ജനങ്ങളോട് കാര്യങ്ങൾ തുറന്നു പറഞ്ഞു മാപ്പ് ചോദിക്കണം.” പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ വിമർശനമുന്നയിച്ചു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article