അഖിൽ മാരാർ ട്വൻ്റി ട്വൻ്റി വിട്ടു; “സാബു എം ജേക്കബ് വഞ്ചിച്ചു”

insight kerala

കൊച്ചി : ട്വൻ്റി 20 രാഷ്ട്രീയ പാർട്ടി താൻ വിട്ടതായി അഖിൽ മാരാർ അറിയിച്ചു. പാർട്ടിയിൽ പ്രവർത്തന സ്വാതന്ത്ര്യമില്ല എന്നതാണ് പ്രധാന ആരോപണം. പാർട്ടി ചെയർമാൻ സാബു എം ജേക്കബുമായി സഹകരിച്ചു പോകാൻ ആകുന്നില്ല എന്നാണ് അഖിൽ മാരാർ ആരോപിക്കുന്നത്. ഫോൺ വിളിച്ചാൽ പോലും സാബു എടുക്കാറില്ല എന്നും ആരോപണം. നിയമസഭാ തിരഞ്ഞെടുപ്പിൽ കൊട്ടാരക്കര സീറ്റ് തരുമെന്ന് പറഞ്ഞു വഞ്ചിച്ചു. തൃപ്പൂണിത്തുറ സീറ്റ് ഉറപ്പായിരുന്നു. എന്നിട്ടും നൽകിയില്ല. തുടങ്ങിയ ആരോപണങ്ങളാണ് സാബു എം ജേക്കബിനെതിരെ അഖിൽ മാരാർ ഉന്നയിക്കുന്നത്.

Share This Article