ധർമ്മേന്ദ്ര പ്രധാന് പാർലമെൻ്റിൽ വൻ സ്വീകരണം നൽകി ഭരണപക്ഷ എംപിമാർ

insight kerala

ദില്ലി : നീറ്റ് പരീക്ഷാക്രമക്കേടിനെ തുടർന്നുണ്ടായ വിദ്യാർത്ഥി പ്രക്ഷോഭത്തിൽ രാജിവച്ച കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിക്ക് ശേഷം ഇന്ന് ആദ്യമായി പാർലമെന്റിലെത്തി. വാഹനത്തിൽ നിന്ന് ഇറങ്ങിയ ഉടൻ പാർലമെൻറ് കവാടത്തിൽ വൻ സ്വീകരണമാണ് ഭരണപക്ഷ എംപിമാർ നൽകിയത്. ഷോൾ അണിയിച്ചും തലപ്പാവ് ധരിപ്പിച്ചും ഭരണപക്ഷ എംപിമാർ പിന്തുണ അറിയിച്ചു. തികഞ്ഞ ആത്മവിശ്വാസത്തോടും സന്തോഷത്തോടും കൂടിയാണ് ധർമേന്ദ്രപ്രധാൻ പാർലമെൻറിൽ പ്രവേശിച്ചത്. രാജി വെച്ചത് പരീക്ഷക്രക്കേടിനെ തുടർന്നല്ല , ദേശവിരുദ്ധ ശക്തികൾ സമരത്തെ ഹൈജാക്ക് ചെയ്യുമ്പോൾ ഇനിയും നോക്കിനിൽക്കാൻ കഴിയില്ല അതിനാൽ സമരം അവസാനിപ്പിക്കാൻ വേണ്ടി മാത്രം രാജിവച്ചു എന്ന സന്ദേശമാണ് ബിജെപി നൽകുന്നത്.

എന്നാൽ ധർമ്മേന്ദ്രപ്രധാന് സ്വീകരണം നൽകിയത് കണ്ടപ്പോൾ പ്രതിപക്ഷ എംപിമാർ കവാടത്തിനടുത്തേക്ക് പ്രതിഷേധവുമായി പാഞ്ഞടുത്തു. സുരക്ഷ ഉദ്യോഗസ്ഥർ ഉടൻ ഇടപെട്ടതിനാൽ സംഘർഷം ഒഴിവായി .

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article