തിരുവനന്തപുരത്ത് വഞ്ചിയൂരിൽ പട്ടാപ്പകൽ യുവാവിനെ വെട്ടിക്കൊന്നു

insight kerala

തലസ്ഥാന നഗരിയിൽ പട്ടാപ്പകൽ അരുംകൊല. വഞ്ചിയൂരിൽ പാൽക്കുളങ്ങരയിലാണ് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയത്. വഞ്ചിയൂർ സ്വദേശിയായ വിശാഖ് എന്ന യുവാവാണ് കൊലചെയ്യപ്പെട്ടത്. വീടിൻറെ മുൻവശത്ത് വെച്ചാണ് കൊലചെയ്യപ്പെട്ടത്. അയൽവാസിയായ പ്രദീപ് എന്ന യുവാവാണ് വിശാഖ് കൊലപ്പെടുത്തിയത്. ഇരുവരും തമ്മിൽ ഭൂമി തർക്കവും സ്വത്തുതർക്കും ഉണ്ടായിരുന്നു. ഇരുവരും തമ്മിൽ വഴി തർക്കവും സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നു. ഇത് സംബന്ധിച്ച് വഞ്ചിയൂർ പോലീസ് സ്റ്റേഷനിൽ കേസും ഉണ്ടായിരുന്നു. ഇരുവരും ക്രിമിനൽ കേസുകളിൽ പ്രതികളാണ് എന്ന വിവരവും പുറത്തുവരുന്നുണ്ട്.

തിരുവനന്തപുരം നഗര മധ്യത്തിൽ അതിപ്രധാനമായ സുരക്ഷാ സംവിധാനങ്ങളുള്ള സ്ഥലത്താണ് അല്പം മുമ്പാണ് നടുക്കുന്ന കൊലപാതകം നടന്നിരിക്കുന്നത്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article