ആലുവയിൽ 12 വയസ്സുകാരിയെ കാണാതായി. കരുമാലൂർ സ്വദേശി ശ്രീഭദ്രയെ ആണ് കാണാതായത്. വീടിന് തൊട്ടടുത്തുള്ള സുഹൃത്തിന്റെ വീട്ടിലേക്ക് പോയതായിരുന്നു കുട്ടി. തിരികെ വീട്ടിലേക്ക് വരുമ്പോഴാണ് 8:45 ഓടെ കുട്ടിയെ കാണാതായത്. ആലുവ വെസ്റ്റ് പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ട് ഉണ്ട്. കുട്ടിയുടെ മൊബൈൽ സ്വിച്ച് ഓഫ് ആണ്.
