ഒരുകാലത്ത് സ്ത്രീകളുടെ അടിവസ്ത്രങ്ങളും ചെരിപ്പും കവരുന്ന സെക്കോയുടെ ശല്യം; പിടിയിലായത് ഒളിഞ്ഞു നോട്ടത്തിനെതിരെ ഉണ്ടാക്കിയ വാട്‌സാപ്പ് ഗ്രൂപ്പിന്റെ അഡ്മിന്‍; ഇപ്പോള്‍ നഗ്‌നായിവന്ന് കോളിങ് ബെല്ലടിച്ച് മുങ്ങുന്ന അവതാരം; ഭീതിമാറാതെ താമരശ്ശേരി

insight kerala

കെ വി നിരഞ്ജന്‍

കോഴിക്കോട്: പുലര്‍ച്ചെ പൂര്‍ണ്ണ നഗ്‌നായി നടന്നുവന്ന് വീടിന്റെ കോളിംഗ് ബെല്‍ അടിക്കുക. വീട്ടുകാര്‍ ഉണര്‍ന്നുവരുമ്പോള്‍ മുങ്ങുക. കോഴിക്കോട് താമരശ്ശേരി ഭാഗത്ത് നടക്കുന്ന ഒരു സൈക്കോയുടെ പരിപാടിയാണിത്. ഇയാള്‍ സിസിടിവിയില്‍ കുടുങ്ങിയിട്ടുണ്ട്. പക്ഷേ പിടികൂടാന്‍ സാധിച്ചിട്ടില്ല. ഇതോടെ, രാത്രിയിലോ പുലര്‍ച്ചെയോ അപരിചിതര്‍ കോളിംഗ് ബെല്‍ അടിച്ചാല്‍ ഒരു കാരണവശാലും വാതില്‍ തുറക്കരുതെന്ന് താമരശേരി പോലീസ്, പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

താമരശേരി പോലീസ് സ്റ്റേഷനു സമീപമുള്ള വെഴുപ്പൂര്‍, ഒതയോത്ത് മേഖലകളിലെ വീടുകളിലാണ് പുലര്‍ച്ചെ നാലോടെ മുഖം തുണികൊണ്ട് മറച്ച നിലയില്‍ പൂര്‍ണ നഗ്‌നനായി അജ്ഞാതന്‍ എത്തി കോളിംഗ് ബെല്‍ അമര്‍ത്തുന്നത്. വീട്ടുകാര്‍ സിസിടിവി പരിശോധിച്ചപ്പോഴാണ് ഈ ദൃശ്യങ്ങള്‍ കണ്ടത്. ഇതോടെ നാട്ടിലെങ്ങും ആശങ്ക പരന്നിരിക്കുകയാണ്. എന്നാല്‍ പരിസരത്തുനിന്ന് ഒന്നും മോഷണം പോയിട്ടില്ല.
സംഭവത്തെത്തുടര്‍ന്നു പോലീസ് പ്രദേശത്തു പരിശോധന ശക്തമാക്കിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും സംശയാസ്പദമായ സാഹചര്യങ്ങളോ വ്യക്തികളെയോ കണ്ടാല്‍ ഉടന്‍തന്നെ പോലീസിനെ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്. സിസിടിവിയില്‍ പതിഞ്ഞ വീട്ടില്‍ ആദ്യം ബെഡ് റൂം ഭാഗത്താണ് ജനലിലൂടെ അജ്ഞാതനെ കണ്ടത്. പിന്നീട് പിന്‍ഭാഗത്തു കൂടെ വീടിന്റെ മുന്നില്‍ എത്തുകയായിരുന്നു. തുടര്‍ന്ന് കോളിംഗ് ബെല്‍ അടിച്ചു. വീട്ടുകാര്‍ ഉണര്‍ന്നപ്പോള്‍ വീടിന്റെ വശത്തേക്കു മാറി. നാട്ടുകാരെ വിളിച്ചുകൂട്ടന്നതിനിടെ ഇയാള്‍ ഓടി രക്ഷപ്പെട്ടു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

താമരശേരി പോലീസ് സ്റ്റേഷന് തൊട്ടു മുന്നിലായിട്ടുള്ള ഭാഗത്താണ് സംഭവം നടക്കുന്നത്. ഏതാനും മാസം മുമ്പ് താമരശേരി കാരാടിയില്‍ വീടിനകത്ത് കിടക്കുകയായിരുന്ന വിദ്യാര്‍ഥിനിയുടെ മുഖത്ത് അജ്ഞാതന്‍ തുണിയില്‍ ശേഖരിച്ച ശുചി മുറി മാലിന്യം പുരട്ടിയിരുന്നു. താമരശേരി കോരങ്ങാട് ഭാഗത്തും വീടുകളില്‍ ഒളിഞ്ഞു നോക്കുന്ന സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷമായിരുന്നു, നാട്ടുകാര്‍ സംഘടിച്ച് തെരച്ചില്‍ ആരംഭിച്ചതോടെ തെരച്ചിലിനായി ആരംഭിച്ച വാട്ട്‌സ്ആആപ്പ് ഗ്രൂപ്പ് അഡ്മിമിന്‍ തന്നെ പിടിയിലാവുന്ന സ്ഥിതി ഉണ്ടായിരുന്നു.

സ്ത്രീകളുടെ അടിവസ്ത്രങ്ങളും കവരുന്നു

കോഴിക്കോട് താമരശ്ശേരി കാരാടി മേഖലയില്‍ ഇയാള്‍ വീടുകളില്‍ കയറി സ്ത്രീകളുടെ അടിവസ്ത്രങ്ങളും ചെരിപ്പുകളും മാത്രം ലക്ഷ്യമിട്ടിരുന്ന സാമൂഹിക വിരുദ്ധനെയും ഇനിയും പിടികൂടാനായിട്ടില്ല. വീടിന് പുറത്ത് ഉണക്കാനിടുന്ന അടിവസ്ത്രങ്ങളും ഉമ്മറത്ത് അഴിച്ചുവെക്കുന്ന ചെരിപ്പുകളുമാണ് ഇയാള്‍ മോഷ്ടിച്ചുകൊണ്ടുപോയിരുന്നത്. പുരുഷന്മാരുടെ വിലകൂടിയതോ പുതിയതോ ആയ ബ്രാന്‍ഡഡ് ചെരിപ്പുകള്‍ ഒന്നുപോലും ഇയാള്‍ തൊടാറില്ലായിരുന്നു. കാരാടി പ്രദേശത്തെ പല വീടുകളിലും വര്‍ഷങ്ങളായി ഈ വിചിത്ര മോഷണം തുടര്‍ച്ചയായി നടന്നിരുന്നു. വിലകൂടിയ ചെരിപ്പുകള്‍ നഷ്ടപ്പെടുന്നത് പതിവായതോടെ പല കുടുംബങ്ങളും വലിയ ബുദ്ധിമുട്ടിലായിരുന്നു.ഒരു വീട്ടിലെ ഉമ്മറത്തുനിന്നും സ്ത്രീകളുടെ ചെരിപ്പ് മോഷ്ടിക്കുന്ന ഇയാളുടെ ദൃശ്യങ്ങള്‍ പ്രദേശത്തെ സിസിടിവി ക്യാമറയില്‍ വ്യക്തമായി പതിഞ്ഞിരുന്നു.

ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ വലിയ രീതിയിലുള്ള ചര്‍ച്ചകള്‍ക്കും ജനങ്ങളുടെ സുരക്ഷാ ആശങ്കകള്‍ക്കും കാരണമായി. തുടര്‍ന്ന് താമരശ്ശേരി പോലീസ് ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കി.ലൈംഗിക വൈകൃതമോ മനോവൈകല്യമോ ഉള്ള വ്യക്തികളാണ് സാധാരണയായി ഇത്തരം രീതികളില്‍ കവര്‍ച്ച നടത്താറുള്ളതെന്ന് മനശാസ്ത്രജ്ഞരും പോലീസും ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിലേറെയായി സ്ത്രീകളുടെ അടിവസ്ത്രങ്ങളും ചെരിപ്പുകളും മാത്രം മോഷ്ടിക്കുന്ന ആ അജ്ഞാത സൈക്കോ കള്ളനെ ഇതുവരെ പിടികൂടിയിട്ടില്ല.സിസിടിവി ദൃശ്യങ്ങള്‍ വലിയ രീതിയില്‍ പ്രചരിക്കുകയും പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കുകയും ചെയ്‌തെങ്കിലും, പ്രതിയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ കണ്ടെത്താനോ അയാളെ അറസ്റ്റ് ചെയ്യാനോ സാധിച്ചിട്ടില്ല .2026 ജൂണ്‍ മാസത്തില്‍ താമരശ്ശേരി ചുണ്ടക്കുന്നുമ്മല്‍ ഭാഗത്ത് സഹായം ചോദിച്ചെത്തി വീട്ടുമുറ്റത്തെ വിലകൂടിയ ചെരിപ്പുമായി കടന്നുകളഞ്ഞ മറ്റൊരു മധ്യവയസ്‌കനെ നാട്ടുകാര്‍ പിടികൂടാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ ബസില്‍ കയറി രക്ഷപ്പെടുകയായിരുന്നു. ഇയാള്‍ താന്‍ കാരാടി സ്വദേശിയാണെന്ന് വീട്ടുടമയോട് പറഞ്ഞിരുന്നു. ഈ വിചിത്ര കള്ളനെ പിടികൂടാന്‍ കഴിയാത്തത് പ്രദേശവാസികളില്‍, പ്രത്യേകിച്ച് സ്ത്രീകളില്‍ വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. ഇപ്പോള്‍ വെഴുപ്പൂര്‍, ഒതയോത്ത് മേഖലകളില്‍ രാത്രിയില്‍ നഗ്‌നനായി എത്തി കോളിംഗ് ബെല്ലടിക്കുന്നയാളും ഈ പഴയ മോഷണ പരമ്പരകളുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ താമരശ്ശേരി പോലീസ് അതീവ ഗൗരവത്തോടെയാണ് പരിശോധിക്കുന്നത്.

Share This Article