പിങ്ക് ബസ് ഉദ്ഘാടനം ചെയ്ത് സി പി ജോൺ

insight kerala

തിരുവനന്തപുരം: രാത്രികാല പിങ്ക് ബസ് സര്‍വീസുകളുമായി കെഎസ്ആര്‍ടിസി. സ്ത്രീകള്‍ക്ക് മാത്രമായാണ് പ്രത്യേക ബസ് സര്‍വീസ്. തമ്പാനൂർ ബസ് ടെർമിനലിന് മുന്നിൽ ഗതാഗത മന്ത്രി സി പി ജോൺ പിങ്ക് ബസ് ഉദ്ഘാടനം ചെയ്തു.

കേരളത്തിലെ പ്രധാന റൂട്ടുകളിലെല്ലാം സര്‍വീസ് ഉണ്ടാകും. തിരുവനന്തപുരം ജില്ലയിലാകും ആദ്യം പദ്ധതി നടപ്പിലാക്കുക. യാത്ര സൗജന്യമായിരിക്കില്ല. ആറ് മണി മുതല്‍ 10.45 വരെ പിങ്ക് ബസുകളുടെ സര്‍വീസ് ലഭ്യമാകും. ഗതാഗത വകുപ്പിന്റെ നൂറ് ദിന കര്‍മപദ്ധതികളുടെ ഭാഗമാണ് പിങ്ക് ബസ് സര്‍വീസ്. പ്രയദർശിനി പദ്ധതിക്ക് പിന്നാലെയാണ് കെഎസ്ആർടിസിയില്‍ പിങ്ക് ബസ് പദ്ധതി നടപ്പിലാക്കുന്നത്.

Share This Article