തിരുവനന്തപുരം : കഴിഞ്ഞദിവസം പ്രധാനമന്ത്രി വസതിക്കുനേരെ കോൺഗ്രസ് നടത്തിയ മാർച്ചിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ കെപിസിസി ഓഫീസിന് നേരെ ബിജെപിയുടെ പ്രതിഷേധ മാർച്ച്. ബിജെപിയുടെ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, വി മുരളീധരൻ, എസ് സുരേഷ്, അനൂപ് ആന്റണി, ബി ബി ഗോപകുമാർ തുടങ്ങിയ നേതാക്കന്മാരുടെ നേതൃത്വത്തിലാണ് പ്രതിഷേധം തുടരുന്നത്.
ബാരിക്കേസുകൾ തള്ളിമാറ്റി മുന്നോട്ടു പോകാൻ ശ്രമിക്കുകയാണ് പ്രവർത്തകർ. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഒരു വനിതാ പ്രവർത്തകരുടെ മുഖത്ത് പോലീസ് അടിച്ചു വന്ന പരാതിയും ഉയർന്നിട്ടുണ്ട്. തലസ്ഥാനനഗരിയിൽ വൻ സംഘർഷം.
