“വിഎസിന് പകരമായി വിഎസ് മാത്രമേ ഉള്ളൂ” ; പിണറായി വിജയൻ

insight kerala

ആലപ്പുഴ: വിഎസ് അച്യുതാനന്ദൻറെ ഓർമ്മ ദിനത്തിൽ ആലപ്പുഴയിൽ നടന്ന പൊതുസമ്മേളനത്തിൽ പിണറായി വിജയൻ നടത്തിയ അനുസ്മരണ പ്രഭാഷണം

“സിപിഎമ്മിനെ കരുത്തുറ്റതാക്കാൻ വി എസ് നടത്തിയ സംഭാവനകൾ വളരെ വലുതാണ്.
നേതൃപാടവം എടുത്ത് പറയേണ്ടത്.
പതറാതെ പ്രസ്ഥാനത്തെ നയിക്കാൻ വി എസിന് കഴിഞ്ഞു. മർദ്ദന സംവിധാനങ്ങൾ പല തവണ നേരിടേണ്ടി വന്നു. ഒരു ഘട്ടത്തിലും തളർന്ന് പോകാത്ത നേതാവ്. പാർലമെൻ്ററി രംഗത്ത് ഉണ്ടായത് നല്ല രീതിയിൽ ഉള്ള ഇടപെടൽ. കേരളമാകെ ശ്രദ്ധിക്കുന്ന സംഭാവനകൾ നൽകി. പൊതുജന അംഗീകാരം നേടിയ നേതാവ്.
നേതാക്കളിൽ ദീർഘ കാലം പാർട്ടിയെ നയിക്കാൻ അവസരം ലഭിച്ച നേതാവ്. വിഎസ് ഇവിടെയൊക്കെ ഉണ്ട് എന്ന പ്രതീതി പല ഘട്ടങ്ങളിലും ഉണ്ട്. അത്രമാത്രം ജനങ്ങളുമായി ഇഴുകി ചേർന്ന ജീവിതമായിരുന്നു വിഎസിന്റേത്. ജനങ്ങൾക്ക് വേണ്ടി, അധ്വാനിക്കുന്ന മനുഷ്യർക്ക് വേണ്ടി നടത്തിയ പോരാട്ടങ്ങളിലൂടെ വലിയ അംഗീകാരത്തിലേക്ക് വളർന്ന് വന്ന നേതാവ്.
പാർട്ടിയുടെ സന്നിഗ്ധ ഘട്ടങ്ങളിൽ കൃത്യമായ പങ്ക് വഹിച്ചു.” ; പിണറായി വിജയൻ അനുസ്മരിച്ചു.

Share This Article