ദേശാഭിമാനിയിൽ നടപടി; കെ ആർ അജയനെ അസി.എഡിറ്റർ ചുമതലയിൽ നിന്ന് നീക്കി

insight kerala

തിരുവനന്തപുരം: ദേശാഭിമാനിയിൽ വാരാന്തപ്പതിപ്പ് വിവാദത്തിൽ നടപടി. വാരാന്തപ്പതിപ്പിൻ്റെ ചുമതലയുള്ള അസിസ്റ്റൻ്റ് എഡിറ്റർ കെ ആർ അജയനെ ചുമതലയിൽ നിന്ന് നീക്കി. വിശദീകരണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. അജയന് എതിരെ കൂടുതൽ നടപടിക്കും സാധ്യതയുണ്ട്. മാധ്യമങ്ങൾക്ക് വാർത്ത ചോർത്തി നൽകി എന്നതും തലക്കെട്ട് നൽകുന്നതിലെ ജാഗ്രതക്കുറവിലൂടെ പാർട്ടിയ്ക്കും പത്രത്തിനും അവമതിപ്പ് ഉണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് റസിഡൻ്റ് എഡിറ്റർ എം സ്വരാജ് വിശദീകരണം തേടിയത്. കള്ളൻ വിജയൻ ലേഖനം പാർട്ടിക്ക് അവ മതിപ്പുണ്ടാക്കുന്നതല്ല എന്ന് കെ ആർ വിജയൻ മറുപടിയും നൽകിയിരുന്നു.

എന്നാൽ വാരാന്തപ്പതിപ്പ് പ്രസിദ്ധീകരിക്കാൻ വൈകിയതും വിഎസിന്റെ ഓർമ്മക്കുറിപ്പിനെ ചൊല്ലി വിവാാദമുണ്ടായതും പത്രത്തിന് അവമതിപ്പുണ്ടാക്കിയെന്നാണ് വിലയിരുത്തൽ.

Share This Article