“മകൻ ആത്മഹത്യ ചെയ്തതല്ല; കൊന്നുകൊണ്ടിട്ടതാണ്”; നിതിൻ രാജിന്റെ അച്ഛൻ

insight kerala

നിതിൻ രാജ് ആത്മഹത്യ ചെയ്തതല്ല , കൊലപാതകമാണെന്ന് ആവർത്തിച്ച് അച്ഛൻ രാജൻ. ജീവനൊടുക്കിയതല്ല കൊന്ന് കൊണ്ടിട്ടതാണ്. കൊലപാതകമാണ് എന്നും നിലവിലുള്ള ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ തൃപ്തിയില്ല എന്ന് അച്ഛൻ പറഞ്ഞു.

കേസിൽ പ്രതികളെ മുഴുവൻ കണ്ടെത്തണമെങ്കിൽ മറ്റൊരു അന്വേഷണം നടത്തണമെന്ന് കുടുംബം ആവശ്യപ്പെടുന്നു. ഇക്കാര്യം ഉന്നയിച്ചു അഭ്യന്തരമന്ത്രിയെ കണ്ട് നിതിൻ രാജന്റെ അച്ഛൻ നിവേദനം നൽകി.

“റാമിന് ഡോക്ടറായിരിക്കാൻ ഒരു അവകാശവുമില്ല. റാമിനെ പുറത്ത് വിടാൻ പാടില്ല. റാമിൻറെ അറസ്റ്റ് ആശ്വാസകരമായ കാര്യം സന്തോഷത്തോടെ സ്വീകരിക്കുന്നു. പക്ഷേ മകന്റെ നഷ്ടം നികത്താനാവില്ല. അന്വേഷണത്തിൽ തൃപ്തിയില്ല. പുതിയ അന്വേഷണ സംഘത്തെ നിയോഗിക്കണം. കണ്ണൂരിൽ നിന്ന് അന്വേഷണം അട്ടിമറിച്ചു. സംഗീതയുടെ ജാമ്യം അതിന്റെ ഫലമായാണ്. സംഗീതയ്ക്കെതിരെ നടപടി എടുക്കണം. മറ്റ് അധ്യാപകർക്കെതിരെയും നടപടി വേണം”. നിതിൻ രാജിൻ്റെ അച്ഛൻ പ്രതികരിച്ചു

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

Share This Article