ഡൽഹി: ഡൽഹിയിൽ നിർണായക കൂടിക്കാഴ്ച നടക്കുന്നു. ആഭ്യന്തരമന്ത്രി അമിത് ഷാ വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രഥാനുമായി കൂടിക്കാഴ്ച നടത്തുന്നു. പാർലമെൻറ് മന്ദിരത്തിലാണ് കൂടിക്കാഴ്ച നടക്കുന്നത്. വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രഥാൻ്റെ രാജി ആവശ്യപ്പെട്ടതാണ് സിജെപി സമരം നടക്കുന്നത്.
CJP പ്രവർത്തകരുമായി കേന്ദ്രമന്ത്രി ജെ പി നദ്ദ ചർച്ച നടത്തുന്നു. CJP പ്രവർത്തകരായ സൗരവ് ദാസ് , അഷുതോഷ് റാങ്ക എന്നിവരുമായാണ് ചർച്ച നടക്കുന്നത്. അതിനിടെ CJP നേതാവ് അഭിജിത്ത് ദീപ്തെ നിരാഹാര സമരം അവസാനിപ്പിച്ചു. പാർലമെൻറ് സമരത്തിന് നേതൃത്വം നൽകാനാണ് നിരാഹാര സമരം അവസാനിപ്പിച്ചത് എന്നാണ് സൂചന.
