അഭിജിത് ദീപ്കെ കസ്റ്റഡിയിൽ; രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയെന്ന് സൂചന

insight kerala

ദില്ലി : ഡൽഹിയിൽ നാടകീയ നീക്കങ്ങൾ. CJP സ്ഥാപകൻ അഭിജിത് ദീപ്കെയെ പൊലീസ് കസ്റ്റഡിയിലെടുത്തു. രഹസ്യ കേന്ദ്രത്തിലേക്ക് നീക്കി എന്ന് സൂചന. നിരാഹാര സമരം അല്പം മുമ്പാണ് അഭിജിത്ത് അവസാനിപ്പിച്ചത്. പാർലമെന്റിനു മുന്നിലെ സമരത്തിൽ പങ്കെടുക്കാനാണ് അഭിജിത്ത് ദീപ്കെ നിരാഹാരം അവസാനിപ്പിച്ചത്. അപ്പോഴേക്കും അഭിജിത്തിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പാർലമെൻ്റിന് മുന്നിലെ സമരം കൈവിട്ടു പോകുമോ എന്ന ആശങ്ക പോലീസിനുണ്ടായിരുന്നു. പാർലമെൻറ് സമ്മേളനം നടക്കുന്ന വേളയിലാണ് വിദ്യാർത്ഥികൾ മന്ദിരത്തിന് ചുറ്റും പ്രതിഷേധവുമായി തമ്പടിക്കുന്നത്. സമരം ഇപ്പോഴും നിയന്ത്രണവിധേയം ആയിട്ടുണ്ട് എന്ന് പറയാൻ ആകില്ല.

അതിനിടെ CJP പ്രവർത്തകരുമായി കേന്ദ്രമന്ത്രി ജെ പി നദ്ദ ചർച്ച നടത്തിയെന്ന വാർത്തകൾ നിഷേധിച്ച് ബിജെപി രംഗത്തുവന്നു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article