“കൈ വിറയ്ക്കുന്ന പൊലീസ് എങ്ങനെ നീതി നടപ്പാക്കും”?; രൂക്ഷ വിമർശനവുമായി ഹൈക്കോടതി

insight kerala

കൊച്ചി: നിതിൻ രാജിൻ്റെ മരണത്തിൽ മുഖ്യപ്രതിയായ ഡോ റാമിൻ്റെ അറസ്റ്റ് വൈകുന്നതിൽ പോലീസിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. പോലീസിന് 2 നീതിയാണോ എന്നും ചോദ്യം. എന്തുകൊണ്ടാണ് അറസ്റ്റ് വൈകുന്നത് എന്നും പ്രതിയെ പിടികൂടാൻ പോലീസിന്റെ കൈയുറക്കുന്നു എന്നും ഹൈക്കോടതി ചോദിച്ചു. കൈ വിറക്കുന്ന പോലീസിന് എങ്ങനെ നീതി നടപ്പാക്കാൻ ആകുമെന്നും ഹൈക്കോടതി ആരാഞ്ഞു. ഇത്രയും നാൾ പിന്നിട്ടിട്ടും ഡോ റാമിനെ പിടികൂടാൻ ആകാത്തതിൽ ഹൈക്കോടതി കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. കോടതിയുടെ അതൃപ്തി അന്വേഷണ ഉദ്യോഗസ്ഥനെ അറിയിക്കണമെന്നും നിർദ്ദേശിച്ചു.

അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത കേസിൽ മുഖ്യപ്രതി ആരോപിക്കപ്പെടുന്ന ഡോ റാം ഒളിവിലായി മൂന്നുമാസം പിന്നിടുന്നു. റാമിൻ്റെ മുൻകൂർ ജാമ്യം സുപ്രീംകോടതി വരെ തള്ളിയിരുന്നു. ഇതേ തുടർന്ന്ആന്ധ്രപ്രദേശിൽ എത്തിയ അന്വേഷണസംഘം കണ്ടെത്താൻ ശ്രമിക്കുകയാണ്.

Share This Article