എഡിജിപി എം ആർ അജിത് കുമാറിന്റെ കാര്യത്തിൽ മാധ്യമങ്ങളോട് പ്രകോപിതനായി മുഖ്യമന്ത്രി. എസ് ഐ ടി യുടെ റിപ്പോർട്ട് സർക്കാറിന് ലഭിച്ചിട്ടില്ല. മാധ്യമങ്ങളിൽ വാർത്ത വന്നു എന്ന് കരുതി ആഭ്യന്തര മന്ത്രിക്ക് വേഗത്തിൽ റിപ്പോർട്ട് തേടാൻ കഴിയുമോ എന്ന ചോദ്യമാണ് മുഖ്യമന്ത്രി ഉന്നയിക്കുന്നത്. നടപടിക്രമങ്ങൾ പൂർത്തിയായിട്ടില്ല. നടപടിക്രമങ്ങൾ പാലിക്കാതെ റിപ്പോർട്ട് ചോദിച്ചാൽ കോടതിയെ സമീപിക്കുകയാണെങ്കിൽ സർക്കാരിന് തിരിച്ചടിയാകും. കൃത്യമായ നടപടികൾ പാലിച്ചു മാത്രമേ സർക്കാറിന് മുന്നോട്ട് പോകാൻ കഴിയുകയുള്ളൂ. തികച്ചും സാങ്കേതിക കാരണങ്ങൾ പറഞ്ഞാണ് മുഖ്യമന്ത്രി വിഷയത്തെ പ്രതിരോധിച്ചത്.
അതേസമയം ഡിജിപി സ്ഥാനക്കയറ്റത്തിന് വേണ്ടിയുള്ള സ്‌ക്രീനിംഗ് കമ്മിറ്റി യോഗം ഈ മാസം 30ന് ചേരും. അതിനുമുമ്പ് റിപ്പോർട്ടിൽ നടപടി ഉണ്ടാകുമോ എന്നാണ് അറിയേണ്ടത്.
