ബിജെപി കൗൺസിലർ ആർ സു ഗതന് സത്യപ്രതിജ്ഞ ചെയ്യാൻ ഹൈക്കോടതി അനുമതി നൽകി. നാളെ രാവിലെ 11 മണിക്ക് ജയിൽ സൂപ്രണ്ടിന്റെ ഓഫീസിലാണ് സത്യപ്രതിജ്ഞ. കേരള ചരിത്രത്തിൽ ആദ്യമായാണ് ഒരു ജനപ്രതിനിധിയുടെ സത്യപ്രതിജ്ഞ ചടങ്ങ് ജയിലിനുള്ളിൽ നടക്കുന്നത്. അക്രഡിറ്റേഷനുള്ള മാധ്യമപ്രവർത്തകർക്ക് പ്രവേശനം കോടതി അനുവദിച്ചിട്ടുണ്ട്.
നേരത്തെ ചട്ടം ലംഘിച്ച് ദൈവങ്ങളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തത് ഹൈക്കോടതി അസാധുവാക്കിയിരുന്നു. ഇതേ തുടർന്നാണ് വീണ്ടും സത്യപ്രതിജ്ഞ ചെയ്യുന്നത്.
