‘ഇവിടെ ഈ വടിയും പിടിച്ച് നില്‍ക്കേണ്ടതില്ല’, മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായി പിണറായി വിജയൻ

insight kerala

മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. എന്തെങ്കിലും പറയാനുണ്ടെങ്കിൽ ഞാൻ പറയുമെന്നും നിങ്ങൾ ഇവിടെ ഈ വടിയും പിടിച്ചു നിൽക്കേണ്ടതില്ല എന്നുമാണ് പിണറായി പറഞ്ഞത്. ദില്ലിയിലെ കേന്ദ്ര കമ്മറ്റി യോഗത്തില്‍ പങ്കെടുത്ത് കേരള ഹൗസിൽ എത്തിയപ്പോൾ ആയിരുന്നു പ്രതികരണം. വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ സിപിഎമ്മിലെ ഭിന്നാഭിപ്രായങ്ങളിൽ പിണറായി വിജയൻ കടുത്ത അതൃപ്തിയിലെന്നാണ് റിപ്പോർട്ട്. പിണറായിയുടെ അതൃപ്തിയിലും ഇപി ജയരാജനും കെകെ ശൈലജയും പികെ ശ്രീമതിയും നിലപാടിൽ മാറ്റമില്ലാതെ തുടരുകയാണ്. അതിനിടെ, കണ്ണൂർ ജില്ലാ സെക്രട്ടറി കെകെ രാഗേഷിന് പിന്തുണ ആവർത്തിച്ച് എംവി ഗോവിന്ദൻ രം​ഗത്തെത്തി. ഇന്ന് എകെ ബാലനും തോമസ് ഐസകും രാഗേഷിൻ്റെ നിലപാടിനെ പിന്തുണയ്ക്കുകയാണ് ചെയ്തത്. ഇത്തരം വിഷയങ്ങൾ നിലനില്‍ക്കെയാണ് പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് ഇത്തരത്തില്‍ പ്രതികരിച്ചത്.

Share This Article