എറണാകുളത്ത് യുവതിക്ക് സഹോദരന്റെ ക്രൂര മർദ്ദനം. നടുക്കുന്ന മർദ്ദന ദൃശ്യങ്ങൾ പുറത്ത്. ആലങ്ങാട് സ്വദേശി ജോമോൾക്കാണ് മർദ്ദനമേറ്റത്. സ്വർണ്ണമാല മോഷ്ടിച്ചു എന്ന് ആരോപിച്ചാണ് ജോമോളെ സഹോദരൻ ജോയ്സൺ – ഭാര്യ എന്നിവർ എന്നിവർ ചേർന്ന് മർദിച്ചത്. സംഭവത്തിൽ ആലുവ വെസ്റ്റ് പോലീസ് കേസെടുത്തു. സ്വർണ്ണ മോഷ്ടിച്ചു എന്നത് വ്യാജ ആരോപണമെന്ന് FIR .
ഏറെ നാളായി നിലനിന്നിരുന്ന കുടുംബ തർക്കമാണ് ക്രൂര മർദ്ദനത്തിൽ കലാശിച്ചത്. സഹോദരിക്ക് കൊടുക്കാനുള്ള ഒരു ലക്ഷം രൂപ നൽകാതിരിക്കാൻ ആണ് വ്യാജ മോഷണം ആരോപിച്ചതെന്ന് സംശയമുണ്ട്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
