കെ കെ രാഗേഷിനെ തള്ളി പി കെ ശ്രീമതിയും

insight kerala

നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം സിപിഎമ്മിൽ ഉയരുന്ന കടുത്ത ഭിന്നതയുടെ ആഴവും പരപ്പും കൂടുതൽ വെളിപ്പെടുകയാണ്. വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറ്റം വിഷയത്തിലാണ് എതിർ ശബ്ദങ്ങൾ മറനീക്കി പുറത്തുവരുന്നത്. സർക്കാറിനെതിരെ അഴിമതി ആരോപണം പ്രതിപക്ഷ നേതാവും പാർട്ടി സെക്രട്ടറിയും ഒരേ സ്വരത്തിൽ ആവർത്തിക്കുമ്പോൾ അതിനെ തള്ളി ഇ പി ജയരാജൻ രംഗത്ത് വന്നത് നേതൃത്വത്തെ ഞെട്ടിച്ചു.

അതിനു പിന്നാലെ കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷിന്റെ ആരോപണത്തെയും നേതാക്കൾ തള്ളിപ്പറയുകയാണ്. വിഴിഞ്ഞം തുറമുഖത്തിന്റെ എംഡിയായിരുന്ന ദിവ്യ എസ് അയ്യരെ പദവിയിൽ നിന്ന് മാറ്റിയത്. അദാനിയുമായി ഡീൽ ഉറപ്പിക്കാൻ ആണ് എന്ന് കെ കെ രാഗേഷ് ആരോപിച്ചിരുന്നു. എന്നാൽ ഈ ആരോപണം തള്ളി ഇ പി ജയരാജനും കെ കെ ശൈലജയും കഴിഞ്ഞദിവസം രംഗത്ത് വന്നിരുന്നു.

ഇതിന് പിന്നാലെ ഇപ്പോൾ പി കെ ശ്രീമതിയും കെ കെ രാഗേഷിനെ തള്ളിപ്പറയുകയാണ്. ആരോപണം പറയുന്നവർ അത് തെളിയിക്കണമെന്നും പി കെ ശ്രീമതി പറഞ്ഞു. സർക്കാരുകൾ മാറുമ്പോൾ ഉദ്യോഗസ്ഥരെ മാറ്റുന്നത് പതിവാണെന്നും പി കെ ശ്രീമതി കൂട്ടിച്ചേർത്തു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article