കോഴിക്കോട് റെയിൽവേസ്‌റ്റേഷനിൽ ക്ലോക്ക് ടവർ തകർന്നുവീണു, വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

insight kerala

കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് ടവർ തകർന്നു. രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിലേക്കാണ് തകർന്നുവീണത്. സംഭവത്തിൽ ആർക്കും പരിക്കില്ലെന്നാണ് പ്രാഥമിക വിവരം. അടച്ചിട്ട ഒരു ട്രെയിൻ പ്ലാറ്റ്‌ഫോമിലുണ്ടായിരുന്നു. യാത്രക്കാർ പ്ലാറ്റ്‌ഫോമിലില്ലാത്തത് വൻ ദുരന്തം ഒഴിവായി.

ക്ലോക്ക് ടവറിന്റെ ശോചനീയവാസ്ഥ സംബന്ധിച്ച് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നതായാണ് വിവരം.

Share This Article