രാവിലെ മന്ത്രിമന്ത്രിസഭാ യോഗത്തിന് ശേഷം പത്തരയോടെ മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും. ശേഷം 11.30ന് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഹെലികോപ്റ്റർ മാർഗം വയനാട്ടിലേക്ക് യാത്ര തിരിക്കും. ദുരന്തത്തിൽ ഇരയായവർക്ക് അടിയന്തര ധനസഹായം ഉൾപ്പെടെ മന്ത്രിസഭായോഗം തീരുമാനിക്കും. PSC പരീക്ഷക്രമക്കേടിൽ വിജിലൻസ് അന്വേഷണവും പ്രഖ്യാപിക്കും.
പതിനൊന്നരയ്ക്ക് തിരുവനന്തപുരത്തുനിന്ന് യാത്രയാകുന്ന മുഖ്യമന്ത്രി ഉച്ചയ്ക്ക് ഒരു മണിയോടെ വയനാട് എത്തും. തുടർന്ന് നേരിട്ട് ഏകോപന പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കും.
