ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി കർണാടക മുഖ്യമന്ത്രി ഡി. കെ ശിവകുമാർ; ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഡിജിപിമാരുടെ യോഗം 10 ന്

insight kerala

ഓപ്പറേഷൻ തൂഫാന് പിന്തുണതേടി കർണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാറുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കൂടിക്കാഴ്ച നടത്തി. ലഹരി മരുന്നുകളുടെ വിൽപ്പനയ്ക്കും വ്യാപനത്തിനും എതിരെ കേരള ആഭ്യന്തരവകുപ്പ് ആരംഭിച്ച ഓപ്പറേഷൻ തൂഫാന് കർണാടക സർക്കാരിന്റെ പൂർണ്ണ പിന്തുണയുണ്ടാകുമെന്ന് ഡി.കെ ശിവകുമാർ പറഞ്ഞു. കേരള- കർണാടക അതിർത്തിയിൽ ശക്തമായ പരിശോധന വേണമെന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ആവശ്യം പരിഗണിച്ച് കൂടുതൽ പോലീസിനെ വിന്യസിക്കുമെന്നും ഡി.കെ ശിവകുമാർ ഉറപ്പുനൽകി.

ബംഗളൂരു വിധാൻ സൗധയിൽ എത്തിയാണ് ഡി.കെ ശിവകുമാറായി രമേശ്‌ ചെന്നിത്തല കൂടിക്കാഴ്ച നടത്തിയത്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

‘ഓപ്പറേഷൻ തൂഫാൻ’ ദൗത്യത്തിന്റെ വിജയത്തെയാണ് കർണാടക മുഖ്യമന്ത്രി ആദ്യംതന്നെ അഭിനന്ദിച്ചത്. എല്ലാ സംസ്ഥാനങ്ങൾക്കും മാതൃകയാക്കാവുന്ന ഒന്നാണ് ഈ ദൗത്യമെന്ന് അദ്ദേഹം പറഞ്ഞു. കേരള-കർണാടക പോലീസ് സേനകൾ തമ്മിൽ ശക്തമായ ഏകോപനവും സഹകരണവും ഇക്കാര്യത്തിൽ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തുടർനടപടികൾക്കായി കർണാടക ചീഫ് സെക്രട്ടറിയെ വിളിച്ച് നിർദ്ദേശം നൽകി.

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഡിജിപിമാരുടെ യോഗം മറ്റന്നാൾ (ജൂലൈ 10) ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വിളിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്താണ് യോഗം

Share This Article