ലീഡറുടെ പേരിൽ തലസ്ഥാനത്ത് പുതിയ മെഡിക്കൽ കോളേജ്

insight kerala

തിരുവനന്തപുരം: ലീഡർ കെ കരുണാകരൻ്റെ പേരിൽ തലസ്ഥാനത്ത് മെഡിക്കൽ കോളേജ്. തലസ്ഥാനത്ത് രണ്ടാമത്തെ മെഡിക്കൽ കോളേജിന് ലീഡറുടെ പേരിടാൻ തീരുമാനിച്ചു.

തലസ്ഥാന ജില്ലയിൽ രണ്ടാം മെഡിക്കൽ കോളേജിന് എത്രയും വേഗം അനുമതി ലഭ്യമാക്കണമെന്നും ഈ അദ്ധ്യയന വർഷം പ്രവേശനം നടത്താനുള്ള ഇടപെടൽ ഉണ്ടാകണമെന്നും കേന്ദ്രസർക്കാരിനോട് ആരോഗ്യ കെ.മുരളീധരൻ ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നദ്ദയുമായി നടന്ന ഓൺലൈൻ യോഗത്തിലാണ് മന്ത്രി കെ.മുരളീധരൻ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. എൻ.എച്ച്.എം പദ്ധതികളുടെ അവലോകന യോഗത്തിലാണ് മന്ത്രി കേരളത്തിന്റെ സുപ്രധാന ആവശ്യം ഉന്നയിച്ചത്.

തിരുവനന്തപുരം ജനറൽ ആശുപത്രിയെ 100 എം.ബി.ബി.എസ് സീറ്റുകളുള്ള മെഡിക്കൽ കോളേജായി ഉയർത്തുന്നതിനുള്ള അടിസ്ഥാനസൗകര്യങ്ങളും ജീവനക്കാരും സജ്ജമാണ്. പുതിയ മെഡിക്കൽ കോളേജിനുള്ള 150 കോടി കേന്ദ്രസഹായം ഉടൻ അനുവദിക്കണമെന്നും മന്ത്രി കെ.മുരളീധരൻ ആവശ്യപ്പെട്ടു. കേരളത്തിന്റെ ആവശ്യം ഗൗരവത്തോടെ കാണുന്നുവെന്നും രാജ്യത്ത് ഉടനീളം 10,000 മെഡിക്കൽ സീറ്റുകൾ സജ്ജമാക്കാൻ 15,000 കോടിരൂപ കേന്ദ്രസർക്കാർ വകയിരുത്തിയിട്ടുണ്ടെന്നും കേരളത്തിന്റെ ആവശ്യം ഇതിൽ ഉൾപ്പെടുത്തി അനുമതി ലഭ്യമാക്കുമെന്നും ജെ.പി.നദ്ദ ഉറപ്പ് നൽകി.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article