അമ്മ അഡ്ഹോക് കമ്മിറ്റി നിന്ന് രമേഷ് പിഷാരടി കൺവീനർ സ്ഥാനമൊഴിഞ്ഞു. കടിച്ചു തൂങ്ങാൻ ഇല്ലെന്ന് മാധ്യമങ്ങളോട് അറിയിച്ചു.
*അമ്മ പ്രസിഡന്റ് രാജി പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ചുമതല ഏറ്റെടുത്തത്. പെട്ടെന്നൊരു അനാഥത്വം ഉണ്ടായപ്പോൾ ഏറ്റെടുത്തതാണ്. തന്റെ ശബ്ദ സന്ദേശം ശ്വേത പുറത്തുവിട്ടത് വ്യക്തിപരമായി വേദനിപ്പിച്ചു കോടതിയുടെ ഭാഗത്തുനിന്ന് സ്റ്റേ വന്ന സാഹചര്യത്തിലാണ് തീരുമാനം. കടിച്ചു തൂങ്ങണമെന്ന് താല്പര്യമില്ല.*
*അമ്മ എന്ന സംഘടനയെ കോടതിയിൽ എത്തിക്കണമെന്ന് താല്പര്യമുണ്ടായിരുന്നില്ല. എല്ലാവരോടും മണിക്കൂറോളം സംസാരിച്ചിരുന്നു. അതിൽ ഒരു ഓഡിയോ ആണ് ഇന്ന് പുറത്തുവിട്ടിരിക്കുന്നത്. വ്യക്തിപരമായി വേദനിപ്പിച്ചത് അത് മാത്രമാണ്. അനുരഞ്ജന സംസാരത്തിന്റെ ഓഡിയോ പുറത്തുവിട്ടതിൽ വേദനയുണ്ട്. പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവച്ച ഒരാളുടെ ഹർജിയിൽ എങ്ങനെയാണ് സ്റ്റേ വരുന്നത്.*
*എന്നാൽ അത്തരം നിയമ പോരാട്ടത്തിലേക്ക് പോകുന്നില്ല. ജനറൽബോഡി വിളിച്ചു ചേർക്കണം. പ്രശ്നങ്ങൾ പരിഹരിക്കാൻ പരിശ്രമിക്കുന്നതിന് സ്ഥാനം വേണ്ട. അത് തുടരും. ആരോപണങ്ങൾ ഉന്നയിച്ചവരും കേട്ടവരും തമ്മിൽ തെളിയിക്കട്ടെ. താനൊരു അനുരഞ്ജന ശ്രമമാണ് നടത്തിയത്.* രമേശ് പിഷാരടി വ്യക്തമാക്കി.

