അയോധ്യ സംഭാവന കൊള്ള; ട്രസ്റ്റ് ജന:സെക്രട്ടറി ചമ്പത് റായ് രാജിവച്ചു

insight kerala

യുപി : അയോധ്യ സംഭാവന കൊള്ളയിൽ വിമർശനങ്ങൾ ശക്തമായതോടെ ട്രസ്റ്റിൽ നിന്ന് രാജി ഉണ്ടായിരിക്കുന്നു. ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായി രാജിവെച്ചു. ട്രസ്റ്റ് അംഗം അനിൽ മിശ്രയും സമർപ്പിച്ചു. ചെലവുകൾ ശക്തമായിട്ടും കേസെടുത്തിട്ടും നടപടി എടുക്കാത്തതിൽ വിമർശനം വ്യാപകമായിരുന്നു. അഴിമതി പുറത്തുവന്നതോടെ ട്രസ്റ്റ് സംശയത്തിന്റെ നിഴലിൽ ആയിരുന്നു. പ്രതിക്കൂട്ടിൽ ആയിട്ടും ട്രസ്റ്റിനെതിരെ ഒരു നടപടിയും എടുത്തിരുന്നില്ല. കുറ്റക്കാർക്ക് എതിരെ കർശന നടപടി എടുക്കുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അല്പംമുമ്പ് പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് പ്രധാനപ്പെട്ട രാജി ഉണ്ടായിരിക്കുന്നത്.

ക്ഷേത്ര ട്രസ്റ്റ് അംഗം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇന്നലെ എട്ടുപേര്‍ക്കെതിരെ നിലവില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രത്യേക അന്വേഷണ സംഘം (SIT) പരിശോധന നടത്തി പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയിട്ടും യോഗി ആദിത്യനാഥ് സര്‍ക്കാര്‍ കേസെടുക്കാന്‍ വൈകുന്നു എന്ന രീതിയില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയായിരുന്നു പോലീസിന്റെ ഈ നടപടി.

Share This Article