വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി ഇളവിലെ വിവാദം കൊടുമ്പിരി കൊള്ളുമ്പോൾ തീരുമാനത്തിൽ മുഖ്യമന്ത്രിയുടെ യു ടേൺ. തീരുമാനം യുഡിഎഫിന് വിട്ടിരിക്കുകയാണ് മുഖ്യമന്ത്രി. വീര്യം കുറഞ്ഞ മദ്യം വിൽക്കണമോ എന്ന യുഡിഎഫ് തീരുമാനിക്കും. മദ്യത്തിലെ നികുതിയിളവിൽ നിയമസഭയിൽ വിശദീകരണം നൽകി മുഖ്യമന്ത്രി വി ഡി സതീശൻ. ബജറ്റിൽ നികുതിപരിഷ്കരണം മാത്രമാണ് നടത്തിയത്. നികുതി ഘടന മാത്രമാണ് വെജറ്റിൽ പ്രതിപാദിച്ചിട്ടുള്ളത്. എന്നാൽ വീര്യം കുറഞ്ഞ മദ്യം വിൽക്കണമോ എന്നത് യുഡിഎഫ് ചർച്ച ചെയ്ത് തീരുമാനിക്കും. വിൽക്കരുത് എന്നാണ് യുഡിഎഫിൽ തീരുമാനമെങ്കിൽ വീര്യം കുറഞ്ഞ മദ്യം സംസ്ഥാനത്ത് വിൽപ്പന നടത്തില്ല. പ്രതിഷേധത്തിനൊടുവിൽ തീരുമാനം യുഡിഎഫിന് വിട്ട് തലയൂരുകയാണ് മുഖ്യമന്ത്രി.
ദൈനംദിന കാര്യങ്ങളിൽ കെപിസിസി ഇടപെടാറില്ല. എന്നാൽ നയപരമായ കാര്യങ്ങൾ ഘടകകക്ഷികളുമായി ആലോചിച്ചു തീരുമാനിക്കും. ഒരു മന്ത്രിയും ഫയലും ചുമന്ന് കെപിസിസി ഓഫീസിൽ പോകില്ല എന്നും വി ഡി സതീശന്റെ പരിഹാസം.
