അമ്മയില്‍ വീണ്ടും രാജി; അഡ്ഹോക് കമ്മിറ്റിയില്‍ നിന്നും ആശ അരവിന്ദ് രാജിവെച്ചു

insight kerala

കോഴിക്കോട്: താരസംഘടനയായ ‘അമ്മ’യുടെ അഡ്ഹോക് കമ്മിറ്റിയിലും രാജി. നടി ആശ അരവിന്ദാണ് രാജിവെച്ചത്. കഴിഞ്ഞ ഭരണസമിതിയിലും ആശ അഗമായിരുന്നു. അമ്മയില്‍ നിന്നും നടി മല്ലികാ സുകുമാരൻ രാജിവെച്ചതിന് പിന്നാലെയാണ് ആശ അരവിന്ദിന്റെ രാജി പ്രഖ്യാപനം.

കൂട്ടരാജി സമർപ്പിച്ച മുൻ എക്സിക്യൂട്ടീവ് അംഗങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ രാജിവെക്കുന്നതായി ആശ അരവിന്ദ് മെസേജ് അയക്കുകയായിരുന്നു. അഡ്ഹോക് കമ്മിറ്റിയില്‍ പ്രവര്‍ത്തിക്കാന്‍ മാനസികമായി തയ്യാറല്ലെന്ന് ആശ അരവിന്ദ് പറഞ്ഞു. സഞ്ജീവനി പദ്ധതികളും കണക്കുകളും കൃത്യമായി നല്‍കുമെന്നും അഡ്ഹോക് കമ്മിറ്റിയിലേക്ക് ഇല്ലെന്നും നടി അറിയിച്ചു

അമ്മയില്‍ നിന്ന് രാജിവെക്കില്ല. അമ്മയില്‍ നിന്ന് രാജിവെച്ച് കാര്യങ്ങള്‍ ശരിയാക്കാന്‍ അല്ല നോക്കേണ്ടത്. അവിടെ നിന്നുകൊണ്ട് കാര്യങ്ങള്‍ ശരിയാക്കാന്‍ ശ്രമിക്കുകായിരുന്നു വേണ്ടിയിരുന്നതെന്നും ആശ അരവിന്ദ് കൂട്ടിച്ചേര്‍ത്തു. അതേസമയം കഴിഞ്ഞ ദിവസം രാജിവെച്ച അമ്മ മുന്‍ പ്രസിഡന്റ് ശ്വേത മേനോനൊപ്പമെന്ന ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചാണ് മല്ലികാ സുകുമാരന്‍ രാജിവെച്ചത്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

അമ്മയില്‍ നിന്ന് സ്‌നേഹപൂര്‍വം പടിയിറങ്ങുകയാണെന്നും സത്യത്തിനും ന്യായത്തിനുമൊപ്പം നിലകൊള്ളുന്നുവെന്നും മല്ലികാ സുകുമാരന്‍ പറഞ്ഞു. ശ്വേതക്ക് പിന്തുണ പ്രഖ്യാപിച്ച് ഇതിനുമുമ്പും മല്ലികാ സുകുമാരന്‍ രംഗത്തെത്തിയിരുന്നു. ശ്വേതയല്ല ജനറല്‍ സെക്രട്ടറിയും ട്രഷററുമാണ് രാജിവെക്കേണ്ടതെന്ന് കഴിഞ്ഞ ദിവസം മല്ലികാ സുകുമാരൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Share This Article