“മേൽക്കോടതി ഉണ്ടല്ലോ; സ്ഥലംമാറ്റിയ തീരുമാനത്തിൽ മാറ്റമില്ല: കെ മുരളീധരൻ

insight kerala

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ റീനയെ സ്ഥലംമാറ്റിയ ഉത്തരവ് സ്റ്റേ ചെയ്ത നടപടിയിൽ പ്രതികരണവുമായി മന്ത്രി കെ മുരളീധരൻ. തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ല. മേൽക്കോടതി ഉണ്ടല്ലോ എന്നാണ് ആരോഗ്യമന്ത്രിയുടെ ചോദ്യം. തൊരപ്പൻ പണി നടത്തുന്നവരെ കസേരയിൽ ഇരുത്തില്ല എന്ന് മന്ത്രി ആവർത്തിച്ചു.

തിരുവനന്തപുരം അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ആണ് ഡോ റീനയുടെ ഹർജിയിൽ സ്ഥലംമാറ്റ ഉത്തരവ് സ്റ്റേ ചെയ്തത്. അവധിയുടെ പേരിലാണ് സ്ഥലംമാറ്റം എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ആദ്യ ഉത്തരവ്. പിന്നീട് അവധിക്ക് അപേക്ഷിച്ചില്ല എന്ന് റീന വ്യക്തമാക്കിയതോടെ സർക്കാരിനോട് ചോദിക്കാതെ പല തീരുമാനങ്ങളും നടപ്പാക്കി എന്ന് ചൂണ്ടിക്കാട്ടിയാണ് രണ്ടാമത്തെ സ്ഥലമാറ്റ ഉത്തരവ്.

Share This Article