തിരുവനന്തപുരം: IPS തലപ്പത്ത് അഴിച്ചുപണി തുടരുന്നു. രാത്രി ഏറെ വൈകിയും സ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിച്ചു. പുട്ട വിമലാദിത്യ ഉത്തരമേഖലാ IG ആകും. ഓപ്പറേഷൻ തൂഫാൻ നോഡൽ ഓഫീസർ കൂടിയാണ് വിമലാദിത്യ . തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ആയിരുന്ന കെ കാർത്തിക് കണ്ണൂർ റേഞ്ച് DIG ആകും. കഴിഞ്ഞ ദിവസം കാർത്തിക്കിനെ തൃശൂർ റേഞ്ച് DIG യായി നിയമിച്ചിരുന്നു. തൃശ്ശൂർക്ക് പോകാൻ കാർത്തിക് അസൗകര്യം അറിയിച്ചിരുന്നു. നാരായണൻ ടിയെ തൃശൂർ റേഞ്ച് DIG യായി നിലനിർത്തി. കണ്ണൂർ റേഞ്ച് DIG യായി പോകാൻ നാരായണൻ അസൗകര്യം അറിയിച്ചിരുന്നു. കാർത്തിക്കും നാരായണനും അസൗകര്യം അറിയിച്ചത് സർക്കാർ പരിഗണിച്ചതിനെ തുടർന്നാണ് വീണ്ടുമൊരു ൽഴിച്ചുപണി ഉണ്ടായത്. മോഹനചന്ദ്രൻ നായർ മലപ്പുറം ക്രൈം ബ്രാഞ്ച് SP ആകും. അരുൺ കെ പവിത്രൻ കൊച്ചി DCP ആകും. ജുവനപടി മഹേഷ് ദക്ഷിണമേഖലാ വിജിലൻസ് SP യും ഷഹൻഷാ കെഎസ് തിരുവനന്തപുരം DCP യും ആകും.
