‘ചിഞ്ചുറാണിക്ക് സ്വീകാര്യതയില്ലെന്ന്’ സിപിഐ എക്സിക്യുട്ടീവ് ; സ്വീകാര്യതയുണ്ടെന്ന് ചിഞ്ചുറാണി

insight kerala

എൽഡിഎഫിനെ തോൽപ്പിച്ചത് ഭരണവിരുദ്ധ വികാരമെന്ന് സിപിഐ റിപ്പോർട്ട്. യുഡിഎഫിന് അനുകൂലമായി രാഷ്ട്രീയം മാറ്റിയത് ഭരണ വിരുദ്ധ വികാരമായിരുന്നു.
തോൽവിക്ക് പിന്നിൽ രാഷ്ട്രീയ കാരണങ്ങളാണെന്ന് സംസ്ഥാന സെക്രട്ടറിയേറ്റിന്റെ റിപ്പോർട്ട്. റിപ്പോർട്ട് സംസ്ഥാന എക്സിക്യൂട്ടീവിൽ അവതരിപ്പിച്ചു. ന്യൂനപക്ഷങ്ങൾ അകന്നത് തിരിച്ചടിയായി. യുഡിഎഫ് ആണ് മെച്ചമെന്ന് തോന്നൽ ജനങ്ങൾക്കുണ്ടായി.
സ്ഥാനാർത്ഥി നിർണയം പാളി പോയി എന്നും വിമർശനമുണ്ട്.

സിപിഐയുടെ
തോൽവിക്ക് സ്ഥാനാർത്ഥി നിർണയം കാരണമായെന്ന് വിമർശനം. റിപ്പോർട്ടിന്മേലുള്ള ചർച്ചയിലാണ് വിമർശനം. ചടയമംഗലത്തും ചാത്തന്നൂരും വൈക്കത്തും നാദാപുരത്തും സ്ഥാനാർത്ഥി നിർണയം പാളി. ചടയമംഗലത്ത് ചിഞ്ചൂറാണി സഖാക്കൾക്ക് സ്വീകാര്യയായിരുന്നില്ല എന്നാണ് വിമർശനം. എന്നാൽ താൻ സ്വീകാര്യയായിരുന്നു എന്ന് എക്സിക്യൂട്ടീവിൽ ചിഞ്ചുറാണി വാദിച്ചു. വൈക്കത്ത് ആശ മൽസരിച്ചിരുന്നെങ്കിൽ സാധ്യതയുണ്ടായിരുന്നു എന്നും ചർച്ച ഉണ്ടായി. നാദാപുരത്ത് ന്യൂനപക്ഷങ്ങൾ എതിരായി .ചാത്തന്നൂരിൽ ബിജെപി വോട്ട് കൊണ്ടുപോയി എന്നാണ് വിലയിരുത്തൽ.

Share This Article