ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ സ്റ്റാഫ് നിയമനം വിവാദത്തിൽ. പേഴ്സണൽ സ്റ്റാഫിൽ നിയമിതനായ യൂത്ത് കോൺഗ്രസ് നേതാവ് നഹാസിൻ്റെ നിയമനത്തിലാണ് വിമർശനം ഉയരുന്നത്. നഹാസിൻ്റെ സഹോദരൻ ലഹരി കേസിൽ പ്രതിയാണെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു.
നഹാസിൻ്റെ നിയമനത്തിനെതിരെ പത്തനംതിട്ട യൂത്ത് കോൺഗ്രസ് നേതൃത്വം രമേശ് ചെന്നിത്തലയ്ക്ക് പരാതി നൽകിയിരുന്നു. നഹാസിന് ജില്ലയിലെ ലഹരി മാഫിയയുമായി അടുത്ത ബന്ധം ഉണ്ടെന്നാണ് ആക്ഷേപം. ജില്ലാ നേതൃത്വവുമായി കൂടിയാലോചന നടത്താതെ സ്റ്റാഫിൽ ആളെ എടുത്തത് തിരിച്ചടിയാകുമെന്ന് രമേശ് ചെന്നിത്തലയെ ഓർമ്മിപ്പിച്ചാണ് കത്തയച്ചത്.
പല നിയമനങ്ങൾക്ക് പിന്നിലും UDF – BJP ഡീൽ ആണെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി ബി അശോകിനെ നിയമിച്ചതിന് പിന്നിൽ BJP – UDF ഡീൽ ആണെന്ന് ആക്ഷേപം ഉന്നയിക്കുകയാണ് പ്രതിപക്ഷം .

