കോഴിക്കോട്ട് നിപ രോഗബാധയെന്ന് സംശയിച്ച ആൾക്ക് രോഗം സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിയെ രോഗലക്ഷണങ്ങളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇദ്ദേഹത്തിൻ്റെ സ്രവം പിസിആർ പരിശോധനയ്ക്കായി അയച്ചതിലാണ് സ്ഥിരീകരണം. കോഴിക്കോട് മെഡിക്കൽ കോളേജിലെ പരിശോധനയിലാണ് സ്ഥിരീകരിച്ചത്. പൂനെ വൈറോളജി ലാബിലെ പരിശോധന ഫലം ഉടൻ വരും. രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ രോഗിയെ ഉടൻ മെഡിക്കൽ കോളേജിലേക്ക് മാറ്റും.
