തിരുവനന്തപുരം: ബി അശോക് ഐഎഎസിൻ്റെ പുതിയ പദവിയിൽ പ്രതിഷേധവുമായി ഇടത് വിദ്യാർത്ഥി സംഘടനകൾ രംഗത്തുവന്നു. സസ്പെൻഷനിലായിരുന്ന ബി അശോകിനെ തിരിച്ചെടുത്ത യുഡിഎഫ് സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായാണ് നിയമിച്ചിരിക്കുന്നത്. സംഘപരിവാർ സംഘടനകളുമായും ആർഎസ്എസുമായും അടുത്ത ബന്ധമുള്ള ആളാണ് ബി അശോക് എന്നാണ് ഇടത് വിദ്യാർത്ഥി സംഘടനകൾ ആരോപിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാൻ ഉള്ള ശ്രമമാണ് ഇതിനുപിന്നിൽ എന്നാണ് ഇടതു സംഘടനകളുടെ ആരോപണം.
പിണറായി സർക്കാറിന്റെ കാലത്ത് കാർഷിക സർവ്വകലാശാല വൈസ് ചാൻസിലർ ആയിരുന്നപ്പോഴും ബി അശോകനെതിരെ SFI ഉൾപ്പെടെ വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. കാർഷിക സർവകലാശാല ഫീസ് വർദ്ധനയുമായി ബന്ധപ്പെട്ട് ബി അശോകിന്റെ വസതിയിലേക്ക് വരെ പ്രതിഷേധവുമായി വിദ്യാർഥികൾ രംഗത്ത് വന്നിരുന്നു.
പിണറായി സർക്കാറിന്റെ നയങ്ങളെ വിമർശിച്ചതിന്റെ പേരിലാണ് സസ്പെൻഷൻ നേരിടേണ്ടി വന്നത്. സംഘപരിവാറിനോടാണ് ചായ്‌വ് എന്നും എല്ലാകാലവും എൽഡിഎഫ് യുഡിഎഫ് സർക്കാരുകളെ എതിർക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥനുമാണ് ബി അശോക് എന്നാണ് ഇടതു നേതാക്കളും സംഘടനകളും ആരോപിക്കുന്നത്.

