നോയിഡയിൽ പാർപ്പിട സമുച്ചയത്തിൽ വൻ തീപിടുത്തം

insight kerala

ഉത്തർപ്രദേശിലെ നോയിഡയിൽ പാർപ്പിട സമുച്ചയത്തിൽ വൻ തീപിടിത്തം. നോയിഡ സെക്ടർ 74-ലെ പ്രമുഖ റസിഡൻഷ്യൽ സൊസൈറ്റിയായ ‘ഐവി കൗണ്ടി’യിലെ ഇരുപതുനില കെട്ടിടത്തിന്റെ പന്ത്രണ്ടാം നിലയിലാണ് പുലർച്ചയോടെ തീപിടുത്തം ഉണ്ടായത്. ഫ്ലാറ്റിന്റെ ജനലുകളിൽ നിന്നും ബാൽക്കണിയിൽ നിന്നും വൻതോതിൽ തീയും പുകപടലങ്ങളും ഉയരുന്നതിന്റെ ഭീതിജനകമായ ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. കെട്ടിടത്തിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ സുരക്ഷാ ജീവനക്കാരും താമസക്കാരും ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. അഞ്ച് ഫയർ ടെൻഡറുകൾ സംഭവസ്ഥലത്ത് എത്തിച്ചാണ് ഫയർഫോഴ്സ് സംഘം തീയണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. മുൻകരുതലിൻ്റെ ഭാഗമായി കെട്ടിടത്തിലെ മുഴുവൻ ആളുകളെയും ഒഴിപ്പിച്ചിട്ടുണ്ട്.

Share This Article