കേരളം ഉൾപ്പെടെ 6 സംസ്ഥാനങ്ങളിൽ PCC അധ്യക്ഷൻമാരെ ഉടൻ മാറ്റാൻ കോൺഗ്രസ്

insight kerala

കേരളം, കർണ്ണാടക, പഞ്ചാബ് , ഉത്തർപ്രദേശ് , ആന്ധ്രാപ്രദേശ്, ഗോവ എന്നീ സംസ്ഥാനങ്ങളിൽ ഉടൻ തന്നെ പിസിസി അധ്യക്ഷന്മാരെ മാറ്റാനാണ് കോൺഗ്രസിൻറെ നീക്കം. കേരളത്തിലും കർണാടകയിലും മുഖ്യമന്ത്രിമാരെ തീരുമാനിക്കുന്നതിൽ വലിയ പൊട്ടിത്തെറിയൊന്നും ഉണ്ടാകാത്ത സാഹചര്യത്തിൽ ഈ സംസ്ഥാനങ്ങളിൽ സംഘടന കൂടുതൽ ശക്തിപ്പെടുത്തണമെന്നാണ് കോൺഗ്രസ് ആലോചിക്കുന്നത്.

കേരളത്തിൽ KPCC അധ്യക്ഷ സ്ഥാനം ഒഴിയാൻ സണ്ണി ജോസഫ് നേരത്തെ തന്നെ താൽപര്യം അറിയിച്ചു കഴിഞ്ഞു. പകരം പല പേരുകളും ഉയർന്നു കേൾക്കുന്നു. ബന്നി ബഹനാൻ , മാത്യു കുഴൽ നാടൻ , കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ് എന്നീ പേരുകളാണ് സജീവം.

സംസ്ഥാനങ്ങളുടെ ചുമതലയുള്ള ചില ജനറൽ സെക്രട്ടറിമാരെ മാറ്റാനും ആലോചനയുണ്ട്. ചിലർക്ക് വേണ്ടത്ര കാര്യപ്രാപ്തിയില്ല എന്ന ആക്ഷേപം ഉയരുന്നുണ്ട്. പ്രിയങ്ക ഗാന്ധിയെ കൂടുതൽ ഉത്തരവാദിത്തപ്പെട്ട പദവിയിലേക്ക് കൊണ്ടുവരാനും നീക്കമുണ്ട്. പ്രചാരണസമിതിയുടെ സ്ഥിരം അധ്യക്ഷയാക്കാനും ആലോചനയുണ്ട്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article