കെ പി ധനപാലൻ അന്തരിച്ചു

insight kerala

മുതിർന്ന കോൺഗ്രസ് നേതാവ് കെ പി ധനപാലൻ അന്തരിച്ചു. ചാലക്കുടി മുൻ എംപിയായിരുന്നു. പറവൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പുലർച്ചെ അഞ്ചരയോടെ കൂടിയാണ് അന്ത്യം സംഭവിച്ചത്. പ്രായത്തിന്റെ അവശതകൾ അദ്ദേഹത്തെ അലട്ടിയിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഉന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് സംഭവിച്ചത്. ഇപ്പോൾ പറവൂരിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. സംസ്കാര ചടങ്ങുകൾ തീരുമാനിച്ചിട്ടില്ല.

എറണാകുളം ജില്ലയിലെ കോൺഗ്രസിലെ മുതിർന്ന നേതാവാണ് കെ പി ധനപാലൻ. KSU വിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് വരുന്നത്. യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന വൈസ് പ്രസിഡണ്ട് വരെ ആയിട്ടുണ്ട്. 2009 ൽ ചാലക്കുടി മണ്ഡലത്തിൽ നിന്നും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട. 2014 ൽ പിസി ചാക്കോയ്ക്ക് വേണ്ടി സീറ്റുകൾ വെച്ചു മാറി അദ്ദേഹം തൃശ്ശൂരിലേക്ക് മത്സരിക്കുകയും പരാജയപ്പെടുകയുമായിരുന്നു. കോൺഗ്രസിൻറെ എറണാകുളം ജില്ലയിലെ എ ഗ്രൂപ്പിൻ്റെ, പ്രത്യേകിച്ച് എ കെ ആൻറണിയുടെ ഏറ്റവും വിശ്വസ്തനായ നേതാവ് കൂടിയാണ് കെ പി ധനപാലൻ.

Share This Article