ഡി കെ ശിവകുമാർ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും; ഉപ മുഖ്യമന്ത്രിമാരും അധികാരമേൽക്കും

insight kerala

കർണാടക മുഖ്യമന്ത്രിയായി ഡി.കെ.ശിവകുമാർ അടുത്ത ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കും. കർണാടക സർക്കാർ വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. ഇന്നലെയാണ് സിദ്ധരാമയ്യ രാജിവച്ചത്. ലോക്ഭവനിലായിരിക്കും സത്യപ്രതിജ്ഞ നടക്കുക. കർണാടകയുടെ ഇരുപത്തിയഞ്ചാമത് മുഖ്യമന്ത്രിയായാണ് ഡി.കെ അധികാരത്തിലേറുന്നത്. ഡൽഹിയിലെ തിരക്കിട്ട കൂടിയാലോചനകൾക്കും ചർച്ചകൾക്കും ശേഷം സിദ്ധരാമയ്യയും ഡി.കെ.ശിവകുമാറും കർണാടകയിൽ തിരിച്ചെത്തി. 

അതേസമയം തന്നെ തന്റെ മകൻ യതീന്ദ്രയെ  ഉപമുഖ്യമന്ത്രിയാക്കണം എന്നതടക്കം വിവിധ ആവശ്യങ്ങൾ സിദ്ധരാമയ്യ കോൺഗ്രസ്‌ നേതൃത്വത്തിന് മുൻപിൽ വച്ചിട്ടുണ്ട്. പദവികളെല്ലാം സിദ്ധരാമയ്യ പക്ഷത്തിന് വിട്ടുനൽകാൻ കഴിയില്ല എന്നാണ് ഡി.കെയുടെ നിലപാട്.

മൂന്നുവര്‍ഷം നീണ്ട മുഖ്യമന്ത്രിപദത്തില്‍ നിന്ന് സിദ്ധരാമയ്യ രാജിവച്ചതോടെയാണ് ഡി.കെയ്ക്ക് ഊഴം വരുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും കാബിനറ്റ് മന്ത്രിമാരും പാര്‍ട്ടി പ്രവര്‍ത്തകരും അനുയായികളും ചടങ്ങിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പത്ത് മന്ത്രിമാരും ബുധനാഴ്ച തന്നെ ശിവകുമാറിനൊപ്പം സത്യപ്രതിജ്ഞ ചെയ്തേക്കും. ബാക്കിയുള്ളവര്‍ ജൂണ്‍ 18ന് നടക്കുന്ന രാജ്യസഭ തിരഞ്ഞെടുപ്പിനു ശേഷമാകും സത്യപ്രതിജ്ഞ ചെയ്യുക. 

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article